മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത വാർത്തയാണ് രാജ്യത്ത് ചർച്ചാവിഷയം. സംഭവത്തെ എതിർത്തും അനുകൂലിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ മുംബൈയിലെ അന്ദേരിയിൽ രാഹുലിെൻറ ആലിംഗനത്തെ പ്രശംസിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘‘വിദ്വേഷം പരത്തിയല്ല, ഞങ്ങൾ സ്നേഹം പങ്കുവെച്ച് വിജയം കൈവരിക്കും,’’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം പ്രവർത്തിയിൽ ബി.ജെ.പി നേതാക്കൾ പതിവ് പരിഹാസവുമായി സജീവവുമാണ്. അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു രാഹുൽ മോദിയെ ആലിംഗനം ചെയ്തത്. ‘മാന്ത്രിക ആലിംഗനം’ എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ചിപ്കോ മൂവ്മെൻറ് എന്നായിരുന്നു രാജ്നാഥ് സിങ്ങിെൻറ പരിഹാസം.
‘നിങ്ങളിൽ നിറഞ്ഞിരിക്കുന്ന വിദ്വേഷം പുറത്തെടുത്ത് അത് ഞാൻ സ്നേഹമാക്കി മാറ്റും. ഞാനൊരു കോൺഗ്രസുകാരനാണ്. ഒരാൾ അക്രമിക്കാൻ വന്നാൽ പോലും അയാളെ സ്നേഹിക്കുന്നവനാണ് യഥാർഥ ഹിന്ദുവെന്നുമായിരുന്നു രാഹുലിെൻറ പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.