ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന സ്ഥാപനമായി പോസ്റ്റ് ഓഫിസുകൾ മാറുമെന്നും മന്ത്രി
ന്യൂഡൽഹി: പോസ്റ്റ് ഓഫിസുകളുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ പദ്ധതി. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസുകളെ ചരക്കുനീക്കത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ പോസ്റ്റിനെ ഒരു പ്രധാന പൊതു ചരക്കുനീക്ക സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം പോസ്റ്റ് ഓഫിസുകളാണ് ഗ്രാമീണ മേഖലയിലള്ളത്. ഇത് പ്രയോജനപ്പെടുത്തി ലോജിസ്റ്റിക് സേവനം കൂടുതൽ ശക്തിപ്പെടുത്തും.
ചെറുകിട വനിത സംരംഭകർ, സ്വയം സഹായ സംഘങ്ങൾ, ഇതര ബിസിനസ് സംരംഭങ്ങൾ എന്നിവർക്ക് ഇത് ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.