കശ്മീരിൽ സർക്കാർ ജോലി; എല്ലാ ഇന്ത്യക്കാർക്കും അപേക്ഷിക്കാനവസരം

ശ്രീനഗർ: ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ കശ്മീരിന് പുറത്തുള്ള ഇന്ത്യക്കാരെയും ക്ഷണിച്ച് സർക്കാർ പരസ്യം. ജമ്മു കശ്മീർ ഹൈകോടതിയിൽ നിലവിലുള്ള 33 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുള്ള ഇന്ത്യക്കാരായ ആർക്കും തൊഴിലിന് അപേക്ഷിക്കാം. ഇതാദ്യമായാണ് ജമ്മുകശ്മീരിന് പുറത്തുള്ളവർക്ക് ഇവിടെ തൊഴിലിന് അവസരം ലഭിക്കുന്നത്.

സീനിയർ സ്കെയിൽ സ്റ്റെനോഗ്രാഫർ, ജൂനിയർ സ്കെയിൽ സ്റ്റെനോഗ്രാഫർ, സ്റ്റെനോ ടൈപ്പിസ്റ്റ്, കമ്പോസിറ്റർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജമ്മു കശ്മീർ ഹൈകോടതി രജിസ്ട്രാർ ജനറൽ സഞ്ജയ് ധർ ആണ് ഡിസംബർ 26ന് പരസ്യം നൽകിയത്. 2020 ജനുവരി31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

“ജമ്മു കശ്മീരിലെയും ലഡാക്കിലെയും ബന്ധപ്പെട്ട പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർ അപേക്ഷാ ഫോമുകൾ സ്വീകരിക്കും, ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉൾപ്പെടാത്ത അപേക്ഷകർ ജമ്മു കശ്മീർ ഹൈകോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ സമർപ്പിക്കണം. 2020 ഫെബ്രുവരി ഏഴിനകം ജമ്മു കശ്മീരിലെയും ലഡാക്കിലെയും എല്ലാ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരും ഹൈകോടതി രജിസ്ട്രാർ ജനറൽ ഓഫീസിലേക്ക് അപേക്ഷാ ഫോമുകൾ സമർപ്പിക്കണമെന്നും പരസ്യത്തിൽ പറയുന്നു.

കശ്മീർ പ്രവിശ്യയിലെ പ്രധാന ജില്ലകളായ ഭദർവ, കിഷ്ത്വാർ, ലഡാക്ക് എന്നിവിടങ്ങളിൽ ശൈത്യ അവധിക്കാലത്ത് പോലും അപേക്ഷാ ഫോമുകൾ സ്വീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Post-Article 370 nullification, J&K HC opens its jobs for candidates from all over India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.