കണ്ടെടുത്ത വെടിയുണ്ടകൾ

സൈ​നി​ക വാഹനത്തിന് നേ​രെ​ ഭീ​ക​രാ​ക്ര​മ​ണം: വെടിയുണ്ടകൾ കണ്ടെത്തി

ന്യൂഡൽഹി: ജ​മ്മു-​ക​ശ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ സൈ​നി​ക ട്ര​ക്കി​ന് നേ​രെ​ ഭീ​ക​രാ​ക്ര​മ​ണം നടന്ന സ്ഥലത്ത് നിന്നു വെടിയുണ്ടകൾ കണ്ടെത്തി. സുരക്ഷസേനയുടെ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ഏപ്രിൽ 20ന് ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. മെ​ന്ദാ​ർ സ​ബ്ഡി​വി​ഷ​നി​ൽ ഭ​ട്ട ദൂ​രി​യ​ ദേ​ശീ​യ​പാ​ത​യി​ൽ പ​ക​ൽ മൂ​ന്നി​നാ​യിരുന്നു രാജ്യത്തെ നടുക്കിയ സം​ഭ​വം.

വടക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പൂഞ്ച് ഭീകരാക്രമണം നടന്ന സ്ഥലം പരിശോധിക്കുന്നു.

പ്ര​ദേ​ശ​ത്തെ ഭീ​ക​ര​വി​രു​ദ്ധ സേ​ന​യാ​യ രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സിന്‍റെ ട്രക്കിന് നേരെ ഭീകരർ വെടിവെക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. അതേസമയം, ഭ​ട്ട- ദൂ​രി​യ​ മേഖലയിലെ നിബിഡ വനങ്ങളിൽ ഉൾപ്പെടെ സുരക്ഷസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഈ മേഖലയിൽ ഡ്രോണുകളും സ്‌നിഫർ നായകളേയും ഉപയോഗിച്ച് സുരക്ഷസേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പാക് ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും ഏഴു ഭീകരർ കൃത്യത്തിന് പിന്നിലുണ്ടെന്നുമാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. ലഷ്കറെ ത്വയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ സഹായം ഭീകരർക്ക് ലഭിച്ചിരുന്നുവെന്ന് രഹസ്യന്വേഷണ വിഭാഗവും അറിയിച്ചിരുന്നു. ഭീകരർ പാകിസ്താനിൽനിന്ന് കശ്മീരിലേക്ക് എത്തിയത് റജൗറി, പൂഞ്ച് വഴിയാണെന്ന റിപ്പോർട്ടുകളും സുരക്ഷ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Poonch attack: Bullets found at Bhimber Gali area, hunt on for terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.