വീട്​ പോലും വിഭജിക്കുന്ന സി.എ.എ, എൻ.ആർ.സിക്ക്​ പിന്തുണയില്ല- പൂജാ ഭട്ട്

​മുംബൈ: ഭരിക്കുന്ന പാർട്ടിയാണ്​ തങ്ങളെ ഒരുമിപ്പിച്ചതെന്ന സന്ദേശമാണ്​ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻ. ആ ർ.സിക്കെതിരെയും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകിയതെന്ന്​ ബോളിവുഡ്​ താരം പൂജാ ഭട്ട്​. നിങ്ങൾ പാലിക്കുന്ന മൗ നം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത്​ ശബ്​ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട്​ പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത്​ മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘നമ്മുടെ മൗനം നമ്മെയോ സർക്കാറിനെയോ രക്ഷിക്കില്ല. യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ്​ നമ്മെ ഒരുമിപ്പിച്ചത്​. നമ്മൾ ശബ്​ദമുയർ​ത്തേണ്ട സമയമായെന്നാണ്​ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം. അധികാരികൾ നമ്മുടെ ശബ്​ദം ഉച്ചത്തിൽ, വ്യക്തതയോടെ കേൾക്കുന്നതുവരെ ഇത്​ അവസാനിപ്പിക്കില്ല. വിയോജിപ്പാൾ ഇപ്പോൾ രാജ്യസ്​നേഹത്തി​ൽ മഹത്തായ രൂപം​.’- പൂജാ ഭട്ട്​ പറഞ്ഞു.

രാജ്യത്തിനായി ഉയരുന്ന ശബ്​ദം നേതാക്കൾ കേൾക്കണമെന്നും അവർ ആവശ്യ​പ്പെട്ടു. ഇന്ത്യയിലെ എല്ലാ വനിതകളോടും ഷഹീൻബാഗിലും ലഖ്​നോവിലുമുള്ളവരോടും പറയാനുള്ളത്​, നിങ്ങളുടെ ശബ്​ദം വ്യക്തമായി അവർ കേൾക്കുന്നതു വരെ സമരം അവസാനിപ്പിക്കരുതെന്നാണ്​. സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന സി.എ.എയും എൻ.ആർ.സിയും പിന്തുണക്കാനാവില്ല- പൂജാ ഭട്ട്​ തുറന്നടിച്ചു.

പാർച്ചം ഫൗണ്ടേഷ​നും വീ ദ പീപ്പിൾ ഓഫ്​ മഹാരാഷ്​ട്രയും ചേർന്നാണ്​​ സമ്മേളനം സംഘടിപ്പിച്ചത്​. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയിൽ മഹാരാഷ്​ട്ര സർക്കാറി​​​െൻറ നിലപാട്​ 30 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട്​ പൂജാ ഭട്ട്​ ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട നിവേദം സർക്കാർ പ്രതിനിധികൾക്ക്​ കൈമാറുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Pooja Bhatt says dissent is greatest form of patriotism - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.