രാഷ്​ട്രപതി പ​ങ്കെടുക്കുന്ന ബിരുദദാന ചടങ്ങ്​ ബഹിഷ്​കരിക്കും -പോണ്ടിച്ചേരി വാഴ്​സിറ്റി വിദ്യാർഥികൾ

പുതുച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി ബിരുദദാന ചടങ്ങ്​ ബഹിഷ്​കരിക്കാൻ പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി കൗൺസിൽ. ഡിസംബർ 23ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ബിരുദദാനം നിർവഹിക്കുന്ന ചടങ്ങ്​ ബഹിഷ്​കരിക്കുമെന്ന്​ വിദ്യാർഥി കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തി​​െൻറ പേരിൽ സർക്കാർ അടിച്ചമർത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാർഢ്യത്തി​​െൻറ ഭാഗമായാണ്​ ബഹിഷ്​കരണമെന്നും വിദ്യാർഥികൾ പറഞ്ഞു.

Tags:    
News Summary - pondicherry university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.