ഡൽഹിയിലെ മലിനീകരണത്തിന്​ കാരണം പാകിസ്​താനെന്ന്​ യു.പി സർക്കാർ സുപ്രീംകോടതിയിൽ

ന്യുഡൽഹി: ഡൽഹിയിലെ മലിനീകരണത്തിന്‍റെ കാരണം പാകിസ്​താനിൽനിന്നുള്ള മലിന വായുവാണെന്ന്​​ ഉത്തർപ്രദേ​ശ്​ സർക്കാർ സുപ്രീംകോടതിയിൽ. രാജ്യതലസ്​ഥാനത്തെ മലിനീകരണത്തിൽ യു.പിയിലെ വ്യവസായങ്ങൾക്ക്​ പങ്കില്ലെന്നും യു.പി സർക്കാർ വ്യക്തമാക്കി.

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്​ പരിഗണിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ രഞ്​ജിത്​ കുമാറാണ്​ യു.പി സർക്കാറിന്​ വേണ്ടി ഹാജരായത്​.

ഡൽഹിയിലെ മലിനീകരണത്തിന്​ കാരണം പാകിസ്​താനാണ്​​. പാകിസ്​താനിലെ മലിനവായുവാണ്​ ഡലഹിയിലെത്തുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ഉത്തർപ്രദേ​ശിലെ വ്യവസായങ്ങൾക്ക്​ എട്ടുമണിക്കൂർ സമയ നിയന്ത്രണം ഏർപ്പെടുത്തിയാൽ കരിമ്പ്​, പാൽ വ്യവസായങ്ങളെ ബാധിക്കുമെന്നും രഞ്​ജിത്​ കുമാർ പറഞ്ഞു. എന്നാൽ, 'പാകിസ്​താനിൽ വ്യവസായങ്ങൾ നിരോധിക്കണമെന്ന്​ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ​​?' -എന്നായിരുന്നു കോടതിയുടെ ചോദ്യം.  

Tags:    
News Summary - Polluted air from Pakistan affecting Delhi UP govt tells Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.