ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തുകയും എല്ലാവരും ജനാധിപത്യ കടമ നിർവഹിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
അജിത് അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിലെത്തിയാണ് സൂപ്പർ താരം രജനീകാന്ത് വോട്ട് ചെയ്തത്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വോട്ട് രേഖപ്പെടുത്തി. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
‘നമുക്ക് മാറ്റത്തിന്റെ ആവശ്യമില്ല’ എന്ന് നടൻ അജിത് കുമാർ പറഞ്ഞതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണം. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾക്കുണ്ടായ സാങ്കേതിക തകരാർ മൂലം പോളിങ് വൈകുന്നുണ്ടെങ്കിലും വോട്ടർമാരുടെ വലിയ നിര തന്നെയാണ് എല്ലായിടത്തും കാണപ്പെടുന്നത്. തമിഴ്‌നാടിനൊപ്പം പശ്ചിമ ബംഗാളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.