പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പരിശോധിച്ച ഉദ്യോഗസ്ഥനെ കർണാടകയിലേക്ക് സ്ഥലംമാറ്റി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന് സസ്പെൻഷൻ നടപടി നേരിട്ട ഐ.എ.എസ് ഒാഫിസറ ായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസിലേക്ക് മാറ്റി നിയമിച്ചു. ഒഡിഷയിലെ സമ്പൽപുരിൽ മോദിയുടെ ഹെലികോപ്ടർ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകനായി ജോലി ചെയ്തിരുന്ന കർണാടക കേഡർ ഐ.എ.എസ് ഒാഫിസർ മുഹമ്മദ് മുഹ്സിനോട് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കു​ മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 16നാണ് നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിക്കുന്നതും തുടർന്ന് സസ്പെൻഷൻ നടപടി നേരിടുന്നതും.

എസ്.പി.ജി സംരക്ഷണമുള്ള നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന കമീഷൻ മാർഗനിർദേശത്തിന് വിരുദ്ധമായാണ് മുഹ്സി​െൻറ നടപടിയെന്ന് പറഞ്ഞാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, അത്തരമൊരു മാർഗനിർദേശം കാണിക്കാനോ എന്നാണ് ഇറക്കിയതെന്ന്​ പറയാനോ കമീഷന് കഴിഞ്ഞിരുന്നില്ല.

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. േദവഗൗഡയുടെയും ഹെലികോപ്ടറുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ഇല്ലാത്ത നടപടി പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പരിശോധിച്ചപ്പോൾ മാത്രം എന്തിനായിരുന്നു എന്ന ചോദ്യവും ഉയർന്നിരുന്നു.

Tags:    
News Summary - Poll official who checked Modi’s chopper transferred- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.