Posted On
date_range Updated On
date_range പെരുമാറ്റചട്ട ലംഘനം: കർണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്
മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലുള്ള വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേർത്തു എന്ന പരാതിയിലാണ് നടപടി.
ബണ്ട്വാൾ നിയമസഭ മണ്ഡലം വരണാധികാരി രവി ബസറിഹല്ലി മണ്ഡലം എം.എൽ.എയായ മന്ത്രി ബണ്ട്വാൾ പള്ളെമൊഗറുവിൽ ഔദ്യോഗിക യോഗം ചേർന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും ഹാജരാക്കി.
ഈ മണ്ഡലത്തിൽ നിന്ന് ഏഴാം തവണ മത്സരത്തിനൊരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് റൈ. ചട്ടം ലംഘിച്ചതിനാൽ ഉടുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജിന്‍റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.