രാഹുൽ ഗാന്ധിയുടെ ലഖിംപൂർ സന്ദർശനം വെറും 'പൊളിറ്റിക്കൽ ടൂറിസം' -കേന്ദ്രമന്ത്രി

പട്​ന: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനത്തെ പരിഹസിച്ച്​ കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ്​ സിങ്​. രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനം വെറും പൊളിറ്റിക്കൽ ടൂറിസമാണെന്ന്​ ഗിരിരാജ്​ സിങ്​ പ്രതികരിച്ചു.

'' രാഹുൽ ഗാന്ധിയുടെ ​ലഖിംപൂർ ഖേരി സന്ദർശനം വെറും പൊളിറ്റിക്കൽ ടൂറിസമാണ്​. യഥാർഥമായ ഒരു സഹാനുഭൂതിയും അതിന്​ പിന്നിലില്ല. എപ്പോഴാണോ കോൺഗ്രസിനും മറ്റു ​പ്രതിപക്ഷ പാർട്ടികൾക്കും ഒരു അവസരം കിട്ടുന്നത്​, അപ്പോഴെല്ലാം അവർ പൊളിറ്റിക്കൽ ടൂറിസം നടപ്പാക്കും. എന്തുകൊണ്ടാണ്​ ആ സംഭവത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ കുടുംബത്തെ രാഹുൽ സന്ദർശിക്കാത്തത്​. കശ്​മീരിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ എന്താണ്​ സന്ദർശിക്കാത്തത്​'' -ഗിരിരാജ്​ സിങ്​ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ്​ സംഘം ഒക്​ടോബർ ആറിന്​ ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിലെത്തിയിരുന്നു. ഉത്തർ പ്രദേശ്​ പൊലീസിന്‍റെ പലവിധത്തിലുള്ള വിലക്കുകൾ ലംഘിച്ചായിരുന്നു സന്ദർശനം. 

Tags:    
News Summary - ‘Political tourism’: Union minister Giriraj Singh on Rahul Gandhi's Lakhimpur visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.