കശ്മീരിൽ നാട്ടുകാരെ ​െവടിവെച്ചുകൊന്നതിൽ പ്രതിഷേധം; കൂട്ടക്കൊലയെന്ന്​ ഉമർ അബ്​ദുല്ല

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ശനിയാഴ്​ച സുരക്ഷസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്ന സംഭവത്ത ിൽ വ്യാപക പ്രതിഷേധം. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാട്ടുകാരെ വെടിവെച്ചുകൊന്നത ്​ കൂട്ടക്കൊലയാണെന്ന്​ നാഷനൽ കോൺഫറൻസ്​ വൈസ്​ പ്രസിഡൻറ്​ ഉമർ അബ്​ദുല്ല ആരോപിച്ചു. ഗവർണർ സത്യപാൽ മലികി​​​െൻ റ നേതൃത്വത്തിലുള്ള ഭരണം ജമ്മു-കശ്​മീർ ജനതയു​െട സുരക്ഷക്ക്​ ഒന്നും ചെയ്യുന്നി​െല്ലന്ന് മുൻ മുഖ്യമ​ന്ത്രിയായ ഉമർ പറഞ്ഞു. സൈന്യത്തി​​​െൻറ ഇത്തരം അമിതാധികാരങ്ങൾ നീതീകരിക്കാനാവില്ല. സംഭവം കൂട്ട​െക്കാലയല്ലാതെ മറ്റൊന്നുമല്ല -അദ്ദേഹം ട്വിറ്ററിൽ വ്യക്​തമാക്കി.

ഏഴുപേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത സംഭവമാണിത്​. തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടക്കുന്ന സ്​ഥലങ്ങളിലെ പ്രതിഷേധങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അധികൃതക്ക്​ കഴിയുന്നില്ല. പ്ര​ശ്​നബാധിതമായ താഴ്​വരയിൽ സമാധാനം പുനഃസ്​ഥാപിക്കാൻ ഒരു നടപടിയുമില്ല -അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കൂട്ടക്കൊലയെ അപലപിച്ച പി.ഡി.പി പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്​തി സ്വന്തം ജനതയെ കൊല​െപ്പടുത്തി​ ഒരു രാജ്യത്തിനും യുദ്ധം ജയിക്കാനാവില്ലെന്ന്​ പറഞ്ഞു. യുവാക്കളാണ്​ ഇങ്ങനെ കൊല്ലപ്പെടുന്നത്​. എത്രകാലം ഇതു തുടരും​? -അവർ ചോദിച്ചു.

ജമ്മു-കശ്​മീർ കോൺഗ്രസ്​ പ്രസിഡൻറ്​ ജി.എ. മിർ സംഭവത്തിൽ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്​മീരിലെ രക്​തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടു. താഴ്​വരയിൽ സമാധാനം പുനഃസ്​ഥാപിക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെ​െട്ടന്നും അദ്ദേഹം തുടർന്നു.
സൈനിക നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്ന വിഘടനവാദി സംഘടനകൾ മൂന്നു ദിവസം ഹർത്താലിനു പുറമെ പ്രതിഷേധ മാർച്ച്​ നടത്താനും ആഹ്വാനം ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Political parties condemn civilian deaths in Jammu and Kashmir's Pulwama, demand action- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.