സേവനം വൈകിയാൽ പൊലീസിന്​ പിഴ

ന്യൂഡൽഹി: സമയബന്ധിതമായി സേവനം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ പൊലീസ് പിഴ നൽകേണ്ട കാലം വന്നേക്കും. പൊലീസ് ഗവേഷണ-വികസന ബ്യൂറോ നിർദേശിച്ച ശിപാർശ നടപ്പാക്കിയാൽ 20 ദിവസത്തിനകം പാസ്പോർട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയാത്ത പൊലീസ് പ്രതിദിനം 250 രൂപ എന്ന കണക്കിൽ അപേക്ഷകന് പിഴ നൽകണം.

പരാതികളിന്മേൽ അന്നുതന്നെ എഫ്.െഎ.ആറി​െൻറ പകർപ്പ് നൽകുന്നില്ലെങ്കിലും പൊലീസ് പിഴ കൊടുക്കണം. പിടിച്ചെടുത്ത വാഹനം നടപടികൾ പൂർത്തിയാക്കി മൂന്നു ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുത്തില്ലെങ്കിലും പിഴ കൊടുക്കേണ്ടിവരും. 250 രൂപ മുതൽ 5,000 രൂപ വരെ പിഴസംഖ്യ ഉയരാം.
പൗരന് സേവനം ലഭ്യമാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത വർധിപ്പിക്കാനാണ്  പൊലീസ് ബ്യൂറോ ഇൗ ശിപാർശകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. പൊതുസേവനത്തി​െൻറ പട്ടികയിൽ 45 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ട് വെരിഫിക്കേഷൻ, വാടകക്കാരുടെ പരിശോധന, കലാപരിപാടികൾക്കുള്ള എൻ.ഒ.സി, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പതിവ് പൊലീസിങ് പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. കാലതാമസത്തിന് ഒാരോ ദിവസത്തിനും 250 രൂപ എന്ന നിരക്കിൽ പിഴ നൽകണം.

Tags:    
News Summary - police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.