നടക്കുന്നവർക്ക്​ ഭക്ഷണം കൊടുത്തതിനെതിരെ നടപടിയുമായി യു.പി പൊലീസ്

ലഖ്​നോ: നാട്ടിലേക്ക്​ കാൽനടയായി മടങ്ങുന്ന ​തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും കൊടുത്തയാൾക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ്​ പൊലീസ്​. റോഡിലൂടെ നടക്കുന്ന അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ വെള്ളവും ഭക്ഷണവും നൽകിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ്​ ബുലന്ദ്‌ഷഹർ സിറ്റി സർക്കിൾ ഇൻസ്​പെക്​ടർ നൽകിയ ​നോട്ടീസിൽ പറയുന്നത്​. 

സമാജ്‌വാദി പാർട്ടി നേതാവും മുൻ എം‌.എൽ.‌എയുമായ ഭഗവാൻ ശർമ എന്ന ഗുഡ്ഡു പണ്ഡിറ്റിന് ഇതുപ്രകാരം നോട്ടീസ്​ കൈമാറിയിട്ടുണ്ട്​. വീടിന് പുറത്ത് കുടിയേറ്റക്കാർക്ക്​ ഭക്ഷണവും വെള്ളവും നൽകിയെന്നതാണ്​ ഭഗവാൻ ശർമ ചെയ്​ത കുറ്റം. ഇത് കോവിഡ്​ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന്​ നോട്ടീസിൽ പറയുന്നു.

ശർമക്ക്​ നോട്ടീസ് നൽകിയ കാര്യം ബുലന്ദ്‌ഷഹർ എസ്.എസ്.പി സന്തോഷ് കുമാർ സിങ്​ സ്​ഥിരീകരിച്ചു. ആളുകളെ വീട്ടിൽ വിളിച്ചുവരുത്തി​ ഭക്ഷണവും വെള്ളവും നൽകിയതിനാലാണ് നടപടിയെന്ന്​ സിങ്​ പറഞ്ഞു. ഇദ്ദേഹം മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതായും സിങ്​ ആരോപിച്ചു.

Tags:    
News Summary - U.P. police warning against helping migrants sparks row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.