ചണ്ഡിഗഢ്: ഹരിയാനയിൽ സർക്കാരിന്‍റെ മയക്കുമരുന്നു വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് പൊലിസുകാർ തമ്മിലടിയും വിവാദവും. കൈതാൽ ജില്ലയിൽലാണ് പൊലിസിനുള്ളിലെ അടി വിവാദമായിരിക്കുന്നത്. മയക്കുമരുന്നു വിരുദ്ധ കാമ്പയിനുമായി സാമൂഹി മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഹെഡ് കോൺസ്റ്റബിൾ സുനിൽ സന്ധുവാണ് കലയാട്ടിലെ ഡി.എസ്.പി ലളിത് യാദവ് തന്നെ വ്യാജ ഹെറോയിൻ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കിൽ ആരോപിച്ചത്.
ഫേസ്ബുക്കിൽ ഏകദേശം 8.89 ലക്ഷം ഫോളോവേഴ്‌സുള്ള സന്ധുവിന്‍റെ തുറന്നു പറച്ചിൽ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ നടത്തിയിട്ടും മാനസികമായി പീഡിപ്പിക്കപ്പെടുകയും സമ്മർദ്ദം നേരിടുകയും ചെയ്യുന്നുവെന്നാണ് സുനിൽ സന്ധുവിന്‍റെ പരാതി. കുറച്ച് ദിവസങ്ങളായി താൻ അസ്വസ്ഥനാണെന്നും സത്യം പറഞ്ഞതിന് ഭീഷണി നേരിടുന്നുണ്ടെന്നും സന്ധു ഫേസ്ബുക്കിൽ കുറിച്ചു. മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. "ഞാൻ സത്യത്തെ പിന്തുണയ്ക്കണോ അതോ നുണ പറയണോ? എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ഒരു കുടുംബവും ചെറിയ കുട്ടികളുമുണ്ട്," തന്റെ കരിയറിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏത് പരിശോധനയ്ക്കും വിധേയനാകാൻ തയ്യാറാണെന്നും സന്ധു കൂട്ടിച്ചേർത്തു. വിഷയം ചൂടേറിയ രാഷ്ട്രീയ ചർച്ചയായി മാറിയിരി. ഹരിയാനയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ അതോ മയക്കുമരുന്ന് കടത്തുകാരാണോ എന്ന് ആം ആദ്മി പാർട്ടി വക്താവ് അനുരാഗ് ധണ്ട എക്‌സിൽ ചോദിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൈതാൽ പോലീസ് സൂപ്രണ്ട് ഉപാസന യാദവ് പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരായ ഹരിയാനയുടെ പൊതു പ്രചാരണം തുടരുമ്പോഴും പോലീസ് സേനയ്ക്കുള്ളിലെ തമ്മിലടി വലിയ തവവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.