ബിഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസിനെ തടഞ്ഞ് പൊലീസ്

പട്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞ് നിർത്തി പൊലീസ്. പട്നയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയിരുന്ന രോഗിയെയാണ് പൊലീസ് റോഡിൽ തടഞ്ഞുനിർത്തിയത്.

സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തിയിരിക്കുന്ന ആംബുലൻസിയിൽ രോഗി കിടക്കുന്നതും സമീപത്തായി ബന്ധു കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം കാലിത്തീറ്റ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് കുടചൂടി പിടിച്ചുനിൽക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത് ബിഹാറിൽ നിലനിൽക്കുന്ന വി.വി.ഐ.പി സമ്പ്രദായമാണെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമർശനം.

Tags:    
News Summary - Police stopped the ambulance during passing the convoy of Bihar Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.