ആർ.എസ്​.എസിനെ പറയരുതെന്ന് പൊലീസ്; ഗോഡ്​സെയുടെ പിൻഗാമികൾക്ക്​ ഇവിടെ ഇടമില്ലെന്ന്​ പ്രതിജ്ഞയെടുക്കാമെന്ന്​ സ്റ്റാലിൻ

ചെന്നൈ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച്​ വിവിധ രാഷ്​ട്രീയകക്ഷികളുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂരിൽ നടന്ന പ്രതിജ്ഞ ചൊല്ലൽ​ ചടങ്ങിലെ പൊലീസ്​ ഇടപെടൽ തർക്കത്തിനും ബഹളത്തിനും കാരണമായി. കോയമ്പത്തൂർ ശിവാനന്ദ കോളനിയിലാണ്​ പരിപാടി സംഘടിപ്പിച്ചത്​.

പരിപാടി തുടങ്ങുന്നതിന്​ മുൻപ്​ സ്ഥലത്ത്​ എത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ 'ഹിന്ദു വർഗീയവാദികളുടെ വെടിയേറ്റ്​ മരിച്ച ഗാന്ധിജിയുടെ രക്തസാക്ഷിദിനം' എന്നെഴുതിയ ബാനർ നീക്കണമെന്ന്​​ ആവശ്യപ്പെട്ടു. പിന്നീട്​ ബാനറിലെ 'ഹിന്ദു' എന്ന വാക്ക്​ മറച്ചുവെച്ചാണ്​ പരിപാടിക്ക്​ അനുമതി നൽകിയത്​. തുടർന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ജി.രാമകൃഷ്ണൻ ​ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തൂ. ഈ സമയത്തും പൊലീസ്​ ഉദ്യോഗസ്ഥർ കയറിവന്ന്​ ചടങ്ങ്​ തടസപ്പെടുത്തി.

'ഹിന്ദു വർഗീയവാദിയായ ഗോഡ്​സെയുടെ വെടിയേറ്റുമരിച്ച ഗാന്ധിജി'യെന്ന പ്രതിജ്ഞയിലെ വാചകം ചൊല്ലരുതെന്നായിരുന്നു പൊലീസ്​ ആവശ്യപ്പെട്ടത്​.

ഗാന്ധിജിയെ ഗോഡ്​സെയല്ലെ വെടി​െവച്ച്​ കൊന്നതെന്നും ഗോഡ്​സെയെ പ്രശംസിക്കുകയാണോ​ വേണ്ടതെന്നും​ നേതാക്കൾ പൊലീസിനോട്​ ചോദിച്ചു. എന്നാൽ ഹിന്ദു വർഗീയവാദികൾ, ആർ.എസ്​.എസ്​, ഗോഡ്​സെ പോലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്​. ഏതൊരു മതത്തിനെതിരെയും തങ്ങൾ സംസാരിച്ചിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. പിന്നീട്​ ഏറെ നേരത്തെ തർക്കത്തിനുശേഷം പൊലീസ്​ പിന്തിരിയുകയായിരുന്നു.

തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്​സെയുടെ പേര്​ പറയരുതെന്ന പൊലീസ്​ നിലപാട്​ അപലപനീയമാണെന്ന്​ ജി.രാമകൃഷ്ണൻ പിന്നീട്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

അതിനിടെ ഗോഡ്​സെയുടെ പിൻഗാമികൾക്ക്​ ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്ന്​ പ്രതിജ്ഞയെടുക്കാമെന്ന്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചതും ശ്രദ്ധിക്കപ്പെട്ടു. നേരത്തെ ചെന്നൈ മറിന കടൽക്കരയിലെ രക്തസാക്ഷി ദിനാചരണ ചടങ്ങിൽ ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ പ​​ങ്കെടുത്തു. 


Tags:    
News Summary - police intervention on Gandhi Martyrs' Day in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.