ജഹാംഗീർപുരി വർഗീയ സംഘർഷ പ്രദേശം ജമാഅത്തെ ഇസ്​ലാമി പ്രതിനിധി സംഘം സന്ദർശിക്കുന്നു

ജഹാംഗീർപുരി വർഗീയ സംഘർഷത്തിന്​ കാരണം പൊലീസ്​ നിഷ്​ക്രിയത്വം

ന്യൂഡൽഹി: ഡൽഹി പൊലീസി​ന്‍റെ​ നിഷ്​ക്രിയത്വം കൊണ്ട്​ സംഭവിച്ചതാണ്​ ജഹാംഗീർപുരി വർഗീയ സംഘർഷമെന്ന്​ പ്രദേശം സന്ദർശിച്ച ജമാഅത്തെ ഇസ്​ലാമി പ്രതിനിധി സംഘം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ ഉപാധ്യക്ഷൻ മുഹമ്മദ്​ സലീം എഞ്ചിനീയറുടെ നേതൃത്വത്തിൽ കലാപബാധിരെ സന്ദർശിച്ച സംഘം ഇത്​ പൊടുന്നനെയുണ്ടായ കലാപമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത്​ നടപ്പാക്കിയതാണെന്നും വ്യക്​തമാക്കി.

അന്തരീക്ഷം മോശമാക്കാനാണ്​ പകൽ രണ്ടു തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയത്​. മൂന്നാമത്തെ ഘോഷയാത്ര ആയുധങ്ങളും പ്രകോപനമുദ്രാവക്യങ്ങളുമായി ഇഫ്താറിന്‍റെ നേരത്ത്​ തന്നെയാണ് നടത്തിയത്​. പൊലീസ്​ തങ്ങളുടെ ജോലി എടുത്തിരുന്നുവെങ്കിൽ തടയാമായിരുന്ന സംഘർഷമാണിത്​. സംഘർഷത്തിലെ ഇരകൾക്ക്​ അടിസ്ഥാന ആവശ്യങ്ങൾക്കും നിയമസഹായത്തിനും വേണ്ടത്​ ചെയ്യുമെന്ന്​ ജമാഅത്ത്​ സംഘം വാർത്താകുറിപ്പിൽ അറിയിച്ചു. ജമാഅത്തെ ഇസ്​ലാമി സെക്രട്ടറി മുഹമ്മദ്​ അഹ്​മദ്​, ഡൽഹി സംസ്ഥാന പ്രസിഡന്‍റ്​ അബ്​ദുൽ വാഹിദ് അടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - Police inaction due to Jahangirpuri communal clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.