ജാമിഅയിൽ പൊലീസ് പള്ളിയിൽ കയറി ഇമാമിനെ മർദിച്ചു -സുരക്ഷാ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിഅയിലെ പ്രക്ഷോഭം അടിച്ചമർത്താനുള്ള നടപടിക്കിടെ പൊലീസ് പള്ളിയിൽ കയറി ഇമാമിനെ മർദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥൻ. മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ജാമിഅ കാമ്പസും പരിസര പ്രദേശങ്ങളും സന്ദർശിച്ച് പൊലീസ് ക്രൂരതയെക്കുറിച്ച് ദൃക്സാക്ഷികളിൽനിന്നടക്കം വിവരം ശേഖരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ജാമിഅ കാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥനും മുൻ സൈനികനുമായ മുഹമ്മദ് ഇർഷാദ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊലീസ് പ്രദേശത്തെ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ജാമിയ കാമ്പസിന്‍റെ ഗേറ്റിന് കാവൽ നിൽക്കുകയായിരുന്നു. ഇമാം പള്ളിയിലുണ്ടായിരുന്നു. പള്ളിയിൽ പ്രവേശിക്കരുതെന്ന് ഞാൻ പറഞ്ഞു. പൊലീസ് ഇമാമിനെ മർദിച്ചു. തടയാൻ ശ്രമിച്ച എന്നെയും അവർ മർദിച്ച് വലിച്ചഴച്ചു -ഇർഷാദ് ഖാൻ വിശദീകരിക്കുന്നു.

Tags:    
News Summary - Police entered mosque says former armyman-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.