മുംബൈ: കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനും കൊലയാളിയെ പിടികൂടാനും താണെ പൊലീസി ന് സഹായകമായത് മൃതദേഹത്തിന് അരികിൽനിന്ന് കിട്ടിയ കോഴിത്തൂവലുകൾ പതിഞ്ഞ ചാക ്ക്. ഒരുമാസം മുമ്പാണ് തണെയിൽ കത്തിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദ േഹത്തിലെ ബംഗാളി ഭാഷയിൽ എഴുത്തുള്ള രക്ഷാ ചരടും സമീപത്തെ കോഴിത്തൂവലുകൾ പതിഞ്ഞ ചാക്കുമാണ് കേസ് അന്വേഷണത്തിന് തുണയായത്.
അതോടെ, പരിസരത്തെ കോഴിക്കടയും ബാംഗാളികളെയും കേന്ദ്രീകരിച്ചായി അന്വേഷണം. ആലം ശൈഖ് എന്ന കോഴിക്കച്ചവടക്കാരൻ കടയടച്ച് പശ്ചിമബംഗാളിലേക്ക് പോയതായി കണ്ടെത്തി. ബംഗാളിലെ ബിർഭും ജില്ലയിൽ എത്തിയ പൊലീസ് സംഘം ആലം ശൈഖിനെ പിടികൂടി.
കൊല്ലപ്പെട്ടത് താനുമായി ബന്ധമുണ്ടായിരുന്ന മോനി എന്ന യുവതിയാണെന്നും കടം വാങ്ങിയ രണ്ടരലക്ഷം തിരിച്ചുതരാത്തതിനാൽ സുഹൃത്തിെൻറ സഹായത്തോടെ മഫ്ലർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും ആലം കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ജഡം പിന്നീട് ബൈക്കിൽ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ കൂട്ടാളിയെ പൊലീസ് തിരയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.