കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​ഘോ​ഷി​ക്കു​ന്ന​വ​ർ. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​​​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം വി​ജ​യി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പും പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​ൻ പൊ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ സ​മ​ര​വേ​ദി​യി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ൽ ഒ​ന്നി​ല​ധി​കം നി​ര​ക​ളാ​യി ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി അ​വ വെ​ൽ​ഡ് ചെ​യ്തു.ഇ​തോ​ടെ സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​തെ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി. തു​ട​ർ​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ പൊ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​മു​ട്ടി.

നി​ര​വ​ധി ത​വ​ണ പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്രാ​യോ​ഗി​ച്ചു. ഇ​തി​നു​പു​റ​മെ സ​മ​രം അ​വ​സാ​നി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ചു​പോ​കു​മ്പോ​ഴും ​പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. ഇ​തി​ൽ ര​ണ്ട് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം പ​രി​ക്കേ​റ്റു.

ടൈ​ഫോ​യ്ഡ് ബാ​ധി​ച്ചി​ട്ടും അ​ഭി​ജീ​ത് വേ​ദി​യി​ൽ

സ​മ​ര​ത്തി​ന്‍റെ അ​വ​സാ​ന​ദി​വ​സം രാ​വി​ലെ ടൈ​ഫോ​യ്ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി അ​ഭി​ജീ​ത് ദി​പ്കെ. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ത​നി​ക്ക് സു​ഖ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ടൈ​ഫോ​യ്ഡ് സ്ഥി​രീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് കി​ട്ടി​യെ​ന്നും അ​ഭി​ജീ​ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.ചി​കി​ത്സ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ത​ന്‍റെ അ​സു​ഖം സ​മ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ സ​മ​ര വേ​ദ​യി​ലെ​ത്തി വീ​ണ്ടും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി.

കേ​ട്ടി​ല്ല, വാ​ങ്ചു​കി​ന്റെ പേ​ര്

സ​മ​ര​നേ​താ​ക്ക​ൾ അ​റി​യാ​തെ, കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച സോ​നം വാ​ങ്ചു​കി​നെ ‘മ​റ​ന്ന്’ വി​ജ​യാ​ഹ്ലാ​ദം.മ​ന്ത്രി​യു​ടെ രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സ​മ​ര​ നേ​താ​ക്ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ​പ്പോ​ൾ വാ​ങ്ചു​കി​ന്റെ പേ​ര് എ​വി​ടെ​യും കേ​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​ത് സ​മാ​ധാ​ന​ത്തി​ന്റെ​യും കാ​ത്തി​രി​പ്പി​ന്റെ​യും സ്ഥി​രോ​ത്സാ​ഹ​ത്തി​ന്റെ​യും വി​ജ​യ​മാ​ണെ​ന്ന് സോ​നം വാ​ങ്ചു​ക് എ​ക്സി​ൽ കു​റി​ച്ചു.

Tags:    
News Summary - Police crackdown even before protest victory, Abhijeet Dipke addresses from hospital bed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.