Representative Image

കോവിഡ്: വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

ഭദ്രക്: കോവിഡ് വൈറസ് ബാധിച്ചവരെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ. ഒഡീഷയിലെ ഭദ്രകിലാണ് സംഭവം.

അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ അറസ്റ്റിലായവർ പ്രചരിപ്പിച്ചതെന്ന് ഭദ്രക് പൊലീസ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി ഉയർന്നു. 41 പേർ മരിച്ചു.

Tags:    
News Summary - Police arrest three for spreading rumours against a COVID-19 patient -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.