ചോദ്യപേപ്പറിൽ പാക്​ അധീന കശ്​മീർ ‘ആസാദ്​ കശ്​മീർ’; രണ്ടു​ പേർക്ക്​ സസ്​പെൻഷൻ

ഭോപാൽ: മധ്യപ്രദേശ്​ പത്താം ക്ലാസ്​ പരീക്ഷ സോഷ്യൽ സയൻസ്​ ചോദ്യപേപ്പറിൽ പാക്​ അധീന കശ്​മീരിനെ ‘ആസാദ്​ കശ്​മീർ’ ആക്കിയ സംഭവത്തിൽ രണ്ട്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. ശനിയാഴ്​ച നടന്ന പരീക്ഷക്കുള്ള ചോദ്യത്തിലാണ്​ ‘ആസാദ്​ കശ്​മീർ’ എന്ന പദം ഉപയോഗിച്ചത്​.

ഭൂപടത്തിൽ ‘ആസാദ്​ കശ്​മീർ’ അടയാളപ്പെടുത്തുക എന്ന ചോദ്യമാണ്​ ഉണ്ടായിരുന്നത്​. ഇതടക്കം രണ്ടു​ വിവാദ ചോദ്യങ്ങളും ഒഴിവാക്കി 100 മാർക്കി​​െൻറ പരീക്ഷ 90 മാർക്കിലാക്കി. പ്രതിഷേധവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തുവന്നു.

ചോദ്യപേപ്പറി​​െൻറ ചിത്രം പുറത്തുവിട്ട്​ കശ്​മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാർ ‘ആസാദ്​ കശ്​മീർ’ ആയി അംഗീകരിച്ചോയെന്നും ബി.ജെ.പി വക്താവ്​ രജ്​നീഷ്​ അഗർവാൾ ചോദിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി കമൽനാഥ്​ ഇടപെട്ടതായും അദ്ദേഹത്തി​​െൻറ നിർദേശപ്രകാരമാണ്​ രണ്ട്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തതെന്നും കോൺഗ്രസ്​ വക്താവ്​ നരേന്ദ്ര സലൂജ പറഞ്ഞു.

Tags:    
News Summary - pok in school question paper; suspension -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.