പാക് അധീന കശ്മീരിൽ താമസിക്കുന്നവർ ഇന്ത്യൻ കുടുംബത്തിലെ അംഗങ്ങൾ, ഒരുദിനം അവർ മടങ്ങിയെത്തും -രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ (പി.ഒ.കെ) താമസിക്കുന്നവർ ഇന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണെന്നും സ്വമേധയാ അവർ ഒരുദിവസം മടങ്ങിയെത്തുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്ന് കേൾക്കുന്ന കാലം വിദൂരമല്ലെന്നാണ് വിശ്വാസം. ഡൽഹിയിൽ സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാകിസ്താനുമായി ഭാവിയിൽ തീവ്രവാദവും കശ്മീരും മാത്രമേ ചർച്ചചെയ്യൂ. പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ കുടുംബാംഗങ്ങളാണെന്നാണ് വിശ്വസിക്കുന്നത്. മേഖലയിലെ ഭൂരിഭാഗം ആളുകളും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിക്കുന്നു. വഴിതെറ്റിക്കപ്പെട്ട ചുരുക്കം ചിലർ മാത്രമേയുള്ളൂ. ഇന്ത്യ എപ്പോഴും ഹൃദയ​ങ്ങളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. 10 വർഷം മുമ്പ് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 1000 കോടി രൂപയിൽ താഴെയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് 23,500 കോടി രൂപ എന്ന റെക്കോഡിലെത്തിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.


Tags:    
News Summary - POK our own, day not far when its people will return to India: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.