കോൺഗ്രസിനെ പരിഹസിച്ച് മോദി; ഇത് ഏപ്രിൽ ഫൂൾ പ്രാങ്കല്ല, വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ആണ്

ന്യൂഡൽഹി: മോദി നടത്തുന്നത് ഏപ്രിൽ ഫൂൾ പ്രാങ്കല്ല, രാജ്യത്തിന്റെ വികസനത്തിനായി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ഭോപാലിൽ പറഞ്ഞു. ഭോപാലിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ ആദ്യ വന്ദേ ഭാരത് ട്രെയിനാണ് റാണി കമലപതി സ്റേറഷനിൽ ഫ്ലാഗ് ഓഫ് നടത്തിയത്. രാജ്യത്തെ 11ാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. 7.45 മിക്കൂറുകൊണ്ട് 708 കിലോമീറ്റർ ദൂരം ട്രെയിൻ സഞ്ചരിക്കും.

വന്ദേ ഭാരത് ഇന്ത്യയുടെ പുതിയ വികസനത്തിന്റെ ചിഹ്നമാണെന്നും എല്ലാ കോണുകളിൽ നിന്നും ട്രെയിനിനായുള്ള ആവശ്യം ഉയരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെയാണ് മോദി കോൺഗ്രസിനെ പരിഹസിച്ചത്.

ഈ ചടങ്ങിൽ മോദി ഏപ്രിൽ ഫൂൾ പ്രാങ്ക് നടത്തുകയാണെന്നാകും കോൺഗ്രസ് പറയുക. എന്നാൽ, ഇവിടെ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുകയാണ്. കഴിഞ്ഞ കാലത്തെ സർക്കാർ രാജ്യത്ത് ഒരു കുടുംബം മാത്രമാണ് ഉള്ളതെന്ന് കരുതുകയും മറ്റ് ഇടത്തം കുടുംബങ്ങൾക്കൊന്നും ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. സാധാരണക്കാരുടെ യാത്രയാണ് ഇന്ത്യൻ റെയിൽവേ നിർവ്വഹിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യൻ റെയിൽവേയെ ലോകത്തെ മികച്ച റെയിൽവേ സർവീസുകളിൽ ഒന്നാക്കാൻ വേണ്ട ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. - മോദി പറഞ്ഞു.

ചിലർ തന്റെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യയിലും പുറത്തും ഇരുന്ന് ശ്രമിക്കുകയും അതിനായി കരാർ കൊടുത്തിരിക്കുകയുമാണ്. 2014 മുതൽ രൂപപ്പെട്ട ചിലരുണ്ട്. അവർ പൊതു മധ്യത്തിൽ മോദിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താൻ ശ്രമിക്കുകയാണ്. അതിനായി അവർ പലർക്കും കരാറും നൽകിയിരിക്കുന്നു. -മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - PM's "April Fools' Day" Swipe At Congress At Vande Bharat Train Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.