പി.എം.സി ബാങ്ക്​തട്ടിപ്പ്​: പ്രതികൾ ജയിലിൽ തുടരണമെന്ന്​ സുപ്രീംകോടതി

മുംബൈ: പി.എം.സി ബാങ്കിൽ വായ്​പ തട്ടിപ്പ്​ നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എച്ച്​.ഡി.ഐ.എൽ മേധാവിമാരെ വീട്ടുത ടങ്കലിലേക്ക്​ മാറ്റരുതെന്ന്​ സുപ്രീംകോടതി. എച്ച്​.ഡി.ഐ.എൽ ഉടമകളായ രാകേഷ്​ വധ്വാൻ, മകൻ സാരംഗ്​ വധ്വാൻ എന്നിവരെ ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക്​ മാറ്റാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹൈകോടതി ഉത്തരവ്​ സ്​റ്റേ ചെയ്​ത സു പ്രീംകോടതി തട്ടിപ്പ്​ കേസ്​ പ്രതികളായ ഇരുവരെയും മുംബൈ ആർതർ റോഡ്​ ജയിലിൽ നിന്ന്​ മാറ്റരുതെന്നും ഉത്തരവിട്ടു.

പ്രതികളെ വീട്ടുതടങ്കലിലേക്ക്​ മാറ്റാമെന്ന ഹൈകോടതി ഉത്തരവിനെതിരെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും മുംബൈ പൊലീസി​​​െൻറ എക്​ണോമിക്​ ഒഫൻസസ്​ വിങ്ങുമാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. രാകേഷ്​ വധ്വാനെയും മകൻ സാരംഗിനെയും വീട്ടുതടങ്കലിലേക്ക്​ മാറ്റുന്നത്​ ജാമ്യം നൽകുന്നതിന്​ തുല്യമാണെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.

പി.എം.സി. ബാങ്ക് എച്ച്.ഡി.ഐ.എല്ലിന്​ ഏകദേശം 2,500 കോടിരൂപയുടെ വായ്‌പ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പി.എം.സി. ബാങ്ക് ആകെ 8,383 കോടിയുടെ വായ്പയാണ് നൽകിയിട്ടുള്ളത്. ഇതി​​​െൻറ 31 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നൽകിയിരിക്കുന്നത്​. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണിത്.

ആർ.ബി.ഐ. നിയമപ്രകാരം ഒറ്റ വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ വായ്പയുടെ 15 ശതമാനം മാത്രമേ വായ്‌പ നൽകാവൂ. ഇതി​​​െൻറ ഇരട്ടിയോളമാണ് ബാങ്ക് എച്ച്.ഡി.ഐ.എല്ലിനു നൽകിയിരിക്കുന്നത്. വായ്​പ തുക​ തിരിച്ചടച്ചിട്ടില്ലെന്ന്​ കമ്പനി മാനേജിങ്​ ഡയറക്​ടർ ജോയ്​ തോമസ്​ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - PMC Scam: Accused Father-Son To Be In Jail -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.