ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ഏഴിന് കമീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് മോദി പറഞ്ഞു.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികൾ നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമീഷെൻറ സമ്പൂർണ യോഗം ചൊവ്വാഴ്ച ചേരാനിരിക്കെയാണ് മോദിയുടെ 'ഇടപെടൽ'. കമീഷെൻറ നടപടിക്രമങ്ങളിൽ ഇടപെടുന്നവിധം ഭരണകർത്താക്കൾ സംസാരിക്കാറില്ല.
അസമിലെ സിലപത്താറിൽ പൊതുപരിപാടിയിൽ മോദി പറഞ്ഞത് ഇങ്ങനെ: '2016 മാർച്ച് നാലിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇത്തവണ മാർച്ച് ഏഴിന് അതുണ്ടാകുമെന്നാണ് എെൻറ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് കമീഷനാണ് തീയതി പ്രഖ്യാപിക്കേണ്ടത്. അത് വരുന്നതുവരെ അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കഴിയാവുന്നത്ര സ്ഥലത്ത് എത്തണമെന്നാണ് ഉദ്ദേശ്യം.''
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുേമ്പ പശ്ചിമ ബംഗാളിലേക്കും മറ്റും കേന്ദ്രസേനയെ വിന്യസിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയും ചർച്ചയായി. 25,000ഓളം അർധസേനയെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇക്കുറി നിയോഗിക്കുന്നത്.
ഇതിൽ കുറെപ്പേരെ മുൻകൂട്ടി അയക്കുന്നത് പതിവ് നടപടി മാത്രമാണിതെന്ന് കമീഷൻ വിശദീകരിച്ചു. ഉൾനാട്ടിലേക്കും മറ്റുമുള്ള സേനാ വിന്യാസം ഉദ്ദേശിച്ചാണ് നേരത്തെയുള്ള നടപടി. േനരത്തെതന്നെ ചെയ്തുവരുന്ന രീതിയാണിതെന്നും കമീഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.