ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ എപ്പോഴും വേട്ടയാടും​'; പഹൽഗാമിൽ കൊല്ലപ്പെട്ട കുതിരസവാരിക്കാരനെ ഓർത്ത് മോദി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താൻ ഭീകരർക്ക് ഒരു ദുസ്വപ്നമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെ കത്രയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ എക്കാലവും വേട്ടയാടുമെന്ന് മോദി പറഞ്ഞു.

എപ്പോഴെല്ലാം ഓപ്പറേഷൻ സിന്ദൂർ എന്ന പേര് കേൾക്കുമ്പോഴും നാണംകെട്ട തോൽവിയുടെ ഓർമ പാകിസ്താനെ തേടിയെത്തും. പാകിസ്താനുള്ളിൽ കടന്നുചെന്ന് ഇന്ത്യ ആക്രമണം നടത്തുമെന്ന് പാകിസ്താൻ സേനയോ ഭീകരരോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ഭീകരതാവളങ്ങൾ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരർ ജനത ആഗോളഭീകരർക്ക് ശക്തമായ സന്ദേശമാണ് നൽകിയത്. കുടംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് കുതിര സവാരിക്കാരനായ ആദിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ സുപ്രധാന നേട്ടമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിൻറെ ഭാഗമായി പാലത്തിനു മുകളിലൂടെ ത്രിവർണ പതാക പിടിച്ച് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു.ജമ്മു കശ്മീരിനെ രാജ്യത്തെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലമാണ് ചെനാബ്.

കശ്മീരികളെ സംരക്ഷിക്കും -​മോദി

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും ഭീ​ക​ര​ത മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ത​ട​യി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചെ​നാ​ബ് റെ​യി​ൽ​പാ​ലം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ശ്മീ​രി​െ​ന്റ സാ​മ്പ​ത്തി​ക നി​ല​യും രാ​ജ്യ​ത്തി​െ​ന്റ സാ​ഹോ​ദ​ര്യ​വും ത​ക​ർ​ക്കാ​നാ​ണ് പാ​കി​സ്താ​ൻ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​ഹ​ൽ​ഗാ​മി​ൽ മാ​ന​വി​ക​ത​ക്ക് എ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണ് പാ​കി​സ്താ​ൻ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് ക​ലാ​പ​മു​ണ്ടാ​ക്കാ​നും ക​ഠി​നാ​ധ്വാ​നി​ക​ളാ​യ ക​ശ്മീ​രി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗം ഇ​ല്ലാ​താ​ക്കാ​നു​മാ​യി​രു​ന്നു അ​വ​രു​ടെ ശ്ര​മം. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട​തി​ലൂ​ടെ മേ​ഖ​ല​യു​ടെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യും സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

Tags:    
News Summary - PM says ‘Operation Sindoor will forever haunt Pakistan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.