നരേന്ദ്ര മോദി
Posted On
date_range Updated On
date_range കോവിഡ് ഇടവേളക്ക് ശേഷം മോദിയുടെ വിദേശയാത്രകൾക്ക് വീണ്ടും തുടക്കമാകുന്നു; ആദ്യ രാജ്യം ബംഗ്ലാദേശ്
ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ സന്ദർശനങ്ങൾക്ക് തുടക്കമിടുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ച് മോദി ഈ മാസം 26, 27 തിയതികളില്‍ അയൽരാജ്യം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ശൈഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ ശൈഖ് മുജീബുര്‍ റഹ്മാന്‍റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച പരിപാടികളിൽ മോദി പങ്കെടുക്കും.
മാർച്ച് 26ന് ബംഗ്ലാദേശ് ദേശീയ ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി മോദിയായിരിക്കും. 2015 ലാണ് അദ്ദേഹം അവസാനമായി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്.
ശൈഖ് ഹസീനയുമായി ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുന്ന മോദി പ്രസിഡന്‍റ് മുഹമ്മദ് അബ്ദുൽ ഹമീദുമായും വിദേശകാര്യമന്ത്രി എ.കെ. അബ്ദുൽ മുഅ്മിനുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.