2019 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ ക്ഷേമ പദ്ധതിയുമായി മോദി

ന്യൂഡൽഹി: 2019 പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ അഞ്ച് കോടി തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികളിൽ വർധനവ് വരുത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു പരിപാടികളാണ് തുടക്കത്തിൽ മോദി ലക്ഷ്യമിടുന്നത്. വാർദ്ധക്യകാല പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പ്രസവ ആനുകൂല്യങ്ങൾ എന്നിവയിലാണ് വർധനവ്. തൊഴിലില്ലായ്മയും ശിശുപരിപാലനവും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കി തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി. അതേസമയം മോദിയുടെ സ്വപ്നപദ്ധതിക്ക് സമയവും വിഭവങ്ങളും പരിമിതമാണെന്നതാണ് വെല്ലുവിളി.

രാജ്യത്തെ അനൗദ്യോഗിക തൊഴിലാളികടക്കം എല്ലാ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിനുള്ള  ബിൽ സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . 15 കേന്ദ്ര തൊഴിൽ നിയമങ്ങളെ ലയിപ്പിച്ചും ലഘൂകരിച്ചുമാണ് സർക്കാർ നടപടി. ജൂലൈയിൽ പാർലമ​​​​െൻറിൽ ഈ ബിൽ അവതരിപ്പിക്കും. 

പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി 'മോദികെയറും' അണിയറയിൽ ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബഹുജന പദ്ധതികളിൽ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം ഫെബ്രുവരിക്ക് ശേഷമുണ്ടാകും. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മെയിൽ രാജ്യത്തെ ആറു ജില്ലകളിലായി പദ്ധതിയുടെ പരീക്ഷണ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തിൻറെ ഇപ്പോഴത്തെ 376 ബില്ല്യൺ ഡോളറിൻറെ ദേശീയ ബജറ്റിൽ നിന്ന് സർക്കാരിന് മോദിയുടെ സ്വപ്ന പദ്ധതികൾ നടപ്പിൽ വരുത്തുന്നത് പ്രയാസമാണ്. മോദിയുടെ പുതിയ വികസന പദ്ധതികൾ സമ്പദ് വ്യവസ്ഥയിൽ ഇരട്ട ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന സാമൂഹ്യ ചിലവ് സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുകയും അടിസ്ഥാനസൗകര്യ വികസനം ഇല്ലാതാക്കുകയും ചെയ്യും. 

എന്നാൽ രാജ്യത്തിന്റെ ജി.ഡി.പിയിൽ പകുതിയിലേറെ സംഭാവന ചെയ്യുന്ന അനൗദ്യോഗിക തൊഴിലാളികൾക്കടക്കം ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ അത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്ക്കൂട്ടൽ.  ഇന്ത്യൻ തൊഴിൽശക്തിയുടെ 90 ശതമാനത്തിൽ കൂടുതലും അനൗപചാരിക തൊഴിലാളികളാണുള്ളത്.

Tags:    
News Summary - PM Modi's Next Ambitious Scheme Targets 500 Million Workers- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.