ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 47ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ‘‘ കോൺഗ്രസ് ഉപാധ്യാക്ഷൻ ശ്രീ രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേരുന്നു. ആയുർആരോഗ്യത്തോടെയിരിക്കാൻ പ്രാർഥിക്കുന്നുവെന്ന് മോദി ട്വീറ്റിലൂടെ ആശംസിച്ചു.
ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാക്കൾ രാഹുലിെൻറ പിറന്നാൾ ‘സങ്കൽപ് ദിവസമായി’ ആഘോഷിക്കുകയാണ്. നിരവധി ആരാധകർ ട്വിറ്ററിലൂടെ രാഹുലിന് ആശംസകളുമായി എത്തി.
അവധി ആഘോഷിക്കുന്നതിനായി രാഹുൽ ഗാന്ധി ഇറ്റലിയിൽ മുത്തശ്ശിയുടെ വീട്ടിലാണുള്ളത്. മധ്യപ്രദേശിൽ കാർഷിക പ്രക്ഷോഭത്തിൽ പെങ്കടുത്ത രാഹുൽ ഗാന്ധി, മന്ത്സൗറിലെ ‘ഫോേട്ടാ സെക്ഷനു’ശേഷം അവധി ആഘോഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.