പെഗസസ് അടിച്ചമര്‍ത്തലിനുള്ള ഉപകരണം; തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം മോദി മിണ്ടുന്നില്ല -രാഹുല്‍

ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

എല്ലാത്തിനെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം മിണ്ടുന്നില്ല. ഈ രാജ്യം ഇന്ന് നേരിടുന്നതില്‍ ഏറ്റവും വലിയ പ്രശ്‌നമാണിത്. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നത് -രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ കോര്‍പറേറ്റുകളെ സഹായിച്ച് ചെറുകിട ബിസിനസുകാരെ നശിപ്പിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യുവാക്കളുമായോ കര്‍ഷകരുമായോ തൊഴിലാളികളുമായോ ചെറുകിട വ്യാപാരികളുമായോ ഒന്നും നരേന്ദ്ര മോദി സഹകരിക്കുന്നില്ല. രണ്ടോ മൂന്നോ ബിസിനസുകാരുമായി മാത്രമാണ് സഹകരണം -രാഹുല്‍ പറഞ്ഞു.

പെഗസസ് ചാരവൃത്തിയെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. നിങ്ങള്‍ സത്യം പറയുന്നയാളാണെങ്കില്‍ പെഗസസ് നിങ്ങളുടെ ഫോണിലുമുണ്ടാകും. സത്യത്തെയും രാജ്യത്തിന്റെ ശബ്ദത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമാണ് പെഗസസ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Tags:    
News Summary - pm modi will talk about everything except unemployment says rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.