ന്യൂഡൽഹി: രാജ്യം അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി നര േന്ദ്രമോദിയുടെ തീർഥാടനത്തിന് തുടക്കമായി. കേദാർനാഥ് ക്ഷേത്രത്തിലാണ് അദ്ദേഹം ആദ്യം ദർശനം നടത്തിയത്. സന്ദർശനത്തിനായി ശനിയാഴ്ച രാവിലെ മോദി കേദാർനാഥിലെത്തിയത്.
കേദാർനാഥ് ക്ഷേത്രത്തിലെ സന്ദർശനത്തിന് ശേഷം ഞായറാഴ്ച ബദ്രിനാഥ് ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും ഡൽഹിയിലേക്കുള്ള മടക്കം. അതേസമയം, സന്ദർശനത്തിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് നൽകി.
നരേന്ദ്രമോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കേദാർനാഥിലും ബദ്രിനാഥിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണകാലയളവിൽ നിരവധി തവണ മോദി കേദാർനാഥും ബദ്രിനാഥും സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.