കോവിഡ്​ വാക്​സിനേഷൻ; മുഖ്യമന്ത്രിമാരുമായി ​നാളെ പ്രധാനമന്ത്രി കൂടിക്കാഴ​്​ച നടത്തും

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്​ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ രാജ്യത്ത്​ രണ്ടു വാക്​സിനുകൾക്ക്​ അടിയന്തര അനുമതി നൽകിയതിന്​ ശേഷമാണ്​ കൂടിക്കാഴ്ച.

രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിനേഷൻ തുടങ്ങുക. ഓക്​സ്​ഫഡും ആസ്​ട്രസെനകയും ചേർന്ന്​ നിർമിച്ച കോവിഷീൽഡ്​, ഇന്ത്യ ​തദ്ദേശീയമായി നിർമിച്ച ഭാരത്​ ബയോടെകിന്‍റെ കോവാക്​സിൻ എന്നിവക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി. വാക്​സിൻ വിതരണത്തിന്​ മുന്നോടിയായി രാജ്യം മുഴുവൻ മൂന്നുവട്ട ഡ്രൈ റൺ നടത്തിയിരുന്നു.

ഒരു കോടി ആരോഗ്യ ​പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പോരാളികൾക്കും ആദ്യം വാക്​സിൻ ലഭ്യമാക്കും. കൂടാതെ മുൻഗണന വിഭാഗത്തിൽപ്പെട്ട മറ്റു അസുഖങ്ങളുള്ള 27 കോടി പേർക്കും വാക്​സിൻ നൽകും. 

Tags:    
News Summary - PM Modi to meet CMs tomorrow before Covid-19 vaccination begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.