ന്യൂഡൽഹി: രാജ്യത്ത് ശനിയാഴ്ച ആരംഭിക്കുന്ന ആദ്യഘട്ട കോവിഡ് വാക്സിനേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും ആദ്യ ദിനം മൂന്നുലക്ഷം പേർക്ക് വാക്സിൻ നൽകുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. 3,000 കേന്ദ്രങ്ങളിൽവെച്ചാണ് ശനിയാഴ്ച വാക്സിൻ വിതരണം ചെയ്യുക. ഒാരോ കേന്ദ്രങ്ങളിലും 100 പേർക്കാണ് നൽകുന്നത്. വിതരണ കേന്ദ്രങ്ങൾ 5,000ത്തിനു മുകളിലേക്ക് ഉടൻ ഉയർത്തും. സംസ്ഥാനങ്ങൾ നൽകിയ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് വാക്സിൻ അനുവദിച്ചിരിക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കും 50നു താഴെ പ്രായമുള്ള അസുഖമുള്ളവർക്കും ഉടൻ വാക്സിൻ നൽകാനാവുമെന്ന് ഡോ. പോൾ അറിയിച്ചു.
അതേസമയം, വാക്സിൻ സ്വീകരിച്ചവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾക്ക് കമ്പനികളായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്സിൻ വാങ്ങൽ കരാറിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിെവപ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്സിന് വിതരണത്തിലും ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.