കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷ കശ്മീർ വിഘടനവാദികളുടേത് -മോദി

ബംഗളൂരു: ജമ്മു കശ്മീർ സ്വയംഭരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ചിദംബരത്തിന്‍റെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് നേതാക്കള്‍ എന്തു കൊണ്ടാണ് കശ്മീരിന്‍റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. കോണ്‍ഗ്രസ് നിലപാട് കശ്മീരില്‍ ജീവന്‍ ബലികഴിച്ച സൈനികരോടുള്ള അനാദരവാണെന്നും മോദി പറഞ്ഞു. 

സൈന്യം നടത്തിയ മിന്നലാക്രമണത്തോടും സേനയുടെ ധീരതയോടും ഉള്ള കോണ്‍ഗ്രസിന്‍റെ നിലപാടാണ് കഴിഞ്ഞ ദിവസത്തെ നേതാക്കളുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും ബി.ജെ.പി അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. ബംഗളൂരുവിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
 

Tags:    
News Summary - PM Modi tears into Congress over Chidambaram's 'Kashmir' Statement -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.