അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ പവാർ കുടുംബം; ബാരാമതിയിൽ കരളലിയിക്കുന്ന ദൃശ്യങ്ങൾ

ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് പവാർ കുടുംബം. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് പവാർ കുടുംബത്തിന്‍റെ വിലാപത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും കസിനായ സുപ്രിയ സുലെയും പൊട്ടിക്കരയുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. രോഹിത് പവാറും കണ്ണുനീരോടെ നിൽക്കുന്നത് കാണാം.

എൻ.സി.പി അധ്യക്ഷനും അജിത് പവാറിന്റെ അമ്മാവനുമായ ശരദ് പവാറും ഭാര്യ പ്രതിഭ പവാറും ബാരാമതിയിലെത്തിയിലെത്തിയിട്ടുണ്ട്.

പൊതുജനങ്ങളുടെ നടുവിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പവാറിന്റെ അനന്തരവൻ യുഗേന്ദ്ര പവാർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളുമുണ്ട്. അജിത് പവാറിന്‍റെ പെട്ടെന്നുള്ള ദുരന്തം ഉണ്ടാക്കിയ കുടുംബത്തിന് വലിയ ഞെട്ടലും ദുഖവുമാണ് ഉണ്ടാക്കിയിട്ടുള്ളത്. 

Tags:    
News Summary - Devastated Pawar Family Breaks Down In Tears As They Arrive At Baramati Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.