മോദിയുടേത്​ ബി.ജെ.പി സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം -കുമാരസ്വാമി

ബംഗളൂരു: ഞായറാഴ്​ച രാത്രി ഒമ്പത്​ മുതൽ 9.09 വരെ വൈദ്യുതി വിളക്കുകളണച്ച്​ ടോർച്ചോ, മൊബൈൽ പ്രകാശമോ ദീപമോ തെള ിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്​ നേതാവുമായ എച്ച്​.ഡി കു മാരസ്വാമി. ഇന്ത്യക്കാരെക്കൊണ്ട്​ ബി.ജെ.പിയുടെ സ്ഥാപക ദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രമാണ്​ പ്രധാനമന്ത്രി നര േന്ദ്രമോദിയുടെ ആഹ്വാനത്തിന്​ പിന്നിലെന്ന്​ അദ്ദേഹം ആരോപിച്ചു.

ഏപ്രിൽ ആറ്​ ബി.ജെ.പി സ്ഥാപക ദിനമായതിനാൽ , ഈ തീയതിയും സമയവും തിരഞ്ഞെടുത്തതിന് എന്ത്​ വിശദീകരണമാണ്​ നൽകാൻ സാധിക്കുകയെന്നും വിശ്വസനീയവും ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമാരസ്വാമി ട്വീറ്റ്​ ചെയ്​തു.

ഡോക്ടർമാർക്ക് പി.പി.ഇ കിറ്റ്​ നൽകാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കോവിഡ്​ 19 ഭീഷണിയെ നേരിടാൻ എന്ത് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ, ഇതിനകം തളർന്നുപോയ ഒരു ജനതക്ക്​ പ്രധാനമന്ത്രി അർഥമില്ലാത്ത ജോലികൾ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം പ്രതാപമുയർത്താൻ ഒരു ദേശീയ പ്രതിസന്ധിയെ ഉപയോഗപ്പെടു​ത്തുന്നത്​ ലജ്ജാകരമാണ്​. രാജ്യം ഒരു ആഗോള വിപത്തിനെ അഭിമുഖീകരിക്കുമ്പോൾ അതിനിടെ സ്വന്തം പാർട്ടിയുടെ രഹസ്യ അജണ്ട തിരുകിക്കയറ്റുന്നത്​ അങ്ങേയറ്റം നാണം കെട്ട കാ​ര്യമാണെന്നും കുമാരസ്വാമി വിമർശിച്ചു.

Tags:    
News Summary - PM Modi slyly asked the nation to observe a candle light vigil on the eve of foundation day of BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.