​പ്രതിപക്ഷ പാർട്ടികൾക്ക്​ അധികാരത്തോട്​ ആർത്തിയെന്ന്​  മോദി

ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക്​ അധികാരത്തോട്​ ആർത്തിയുണ്ടെന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദി.  അടിയന്തരാവസ്ഥക്ക്​ കാരണക്കാരും അതിനെ എതിർത്തവരും തമ്മിൽ കൈകോർക്കുകയാണ്​ ചെയ്യുന്നത്​. സ്വന്തം നിലനിൽപ്പിനെ കുറിച്ചും കുടുംബത്തി​​​െൻറ നിലനിൽപ്പും മാത്രമേ ഇവർ പരിഗണിക്കുന്നുള്ളുവെന്നും​ മോദി പറഞ്ഞു.

ഹിന്ദി കവിയായ കബീർ ദാസി​​​െൻറ ജന്മദിനത്തോട്​ അനുബന്ധിച്ച്​ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി​ പ്രധാനമന്ത്രി രംഗത്തെത്തിയത്​. കബീറിനെ പിന്തുടരുന്നു എന്ന്​ പറയുന്നവർക്ക്​ ബംഗ്ലാവില്ലാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന്​ അഖിലേഷ്​ യാദവിനെ വിമർശിച്ച്​ പ്രധാനമന്ത്രി വ്യക്​തമാക്കി.

ചില പാർട്ടികൾക്ക്​ രാജ്യത്തി​​​െൻറ വികസനത്തെ കുറിച്ച്​ ചിന്തയില്ല. പ്രശ്​നങ്ങളുണ്ടാക്കുക എന്നത്​ മാത്രമാണ്​ അവരുടെ ലക്ഷ്യം. കലുഷിതമായ അന്തരീക്ഷമുണ്ടാക്കി രാഷ്​​്ട്രീയ നേട്ടമുണ്ടാക്കാനാണ്​ ഇവർ ശ്രമിക്കുന്നത്​. എന്നാൽ പൊതുജനങ്ങൾക്ക്​ സത്യം മനസിലാവുന്നുണ്ട്​. ഇത്​ കബീറി​​​െൻറയും മഹാത്​മ ഗാന്ധിയുടെയും അംബേദ്​കറി​​​െൻറയും നാടാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - PM Modi sets tone for 2019 election campaign, slams Opposition parties’ hunger for power-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.