Posted On
date_range Updated On
date_range ജെയ്റ്റ്ലിയുടെ വിയോഗം: നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെ -പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിലമതിക്ക ാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു. പതിറ ്റാണ്ടുകളായി അദ്ദേഹത്തെ അറിയാമെന്നും രാഷ്ട്രീയത്തിലെ അതികായനെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അരുൺ ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കുടുംബാംഗങ്ങളെ രാഷ്ട്രപതി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.