ന്യൂഡൽഹി: അഴിമതിക്കെതിരായ പോരാട്ടത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഇന്നില്ലെന്നും എത്ര ഉന്നതരായാലും അഴിമതിക്കാർക്കെതിരെ ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 60 വർഷത്തിനിടെ സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സി.ബി.ഐ വളർന്നുകഴിഞ്ഞു. ജനാധിപത്യത്തിലേക്കും നീതിയിലേക്കുമുള്ള പാതയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ അതിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് ഏജൻസിക്കുള്ളതെന്നും ചൂണ്ടിക്കാട്ടി.
അഴിമതി ഒരു സാധാരണ കുറ്റകൃത്യമല്ല. അത് പാവപ്പെട്ടവരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.