കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ മോദി; മോദിയുടെ ചലഞ്ച്​ കുമാരസ്വാമി​ക്ക്​ VIDEO 

ന്യൂഡൽഹി: ക്രിക്കറ്റ്​ താരം വിരാട്​ കോഹ്​ലിയ​ുടെ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയിൽ വെച്ച്​ യോഗയും വ്യായാമവും ​െചയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കു​വെച്ചാണ്​​ മോദി ചലഞ്ച്​ ഏറ്റെടുത്ത വിവരം പുറത്തുവിട്ടത്​​. 

ആരോഗ്യം സംരക്ഷിക്കുന്നതിനായി താൻ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളാണ്​ മോദി വിശദീകരിച്ചിരിക്കുന്നത്​. ഇതിനോടൊപ്പം  ഫിറ്റ്​നസ്​ ചലഞ്ചിന്​ രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാര സ്വാമിയെയാണ്​ ആദ്യമായി മോദി ചലഞ്ചിന്​ ക്ഷണിച്ചത്​. കോൺഗ്രസുമായി ചേർന്ന്​ കർണാടകയിൽ അധികാരത്തിലിരിക്കുന്ന കുമാരസ്വാമിയെ ആകർഷിക്കാനാണ്​ മോദിയുടെ നീക്കമെന്നാണ്​ കണക്കുകൂട്ടൽ.

മോദിയുടെ വെല്ലുവിളിക്ക്​ കുമരസ്വാമി ഉടൻ തന്നെ മറുപടിയും നൽകി. ത​​​​​െൻറ ആരോഗ്യത്തെ കുറിച്ച്​ വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതിൽ സന്തോഷമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എല്ലാ ദിവസവം ട്രെഡ്​ മില്ലിൽ നടക്കുന്ന വ്യക്​തിയാണ്​ താ​െനന്നും അദ്ദേഹം പറഞ്ഞു. 

ത​​​​​െൻറ ആരോഗ്യത്തെക്കാൾ പ്രധാന​ം കർണാടകയുടെ സാമ്പത്തിക ആരോഗ്യമാണ്​. അതിനുള്ള സഹായമാണ്​ മോദിയിൽ നിന്ന്​ പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

േകന്ദ്ര മന്ത്രി രാജ്യവർധൻ സിങ്​ റാത്തോഡായിരുന്നു ഫിറ്റ്​നസ്​ ഫോർ ഇന്ത്യ ​എന്ന പേരിൽ ഇൗ ചലഞ്ചിന്​ തുടക്കമിട്ടത്​. അതേറ്റെടുത്ത കോഹ്​ലി പ്രധാന മന്ത്രിയെ ചലഞ്ച്​ ​െചയ്യുകയായിരുന്നു. കോമൺവെൽത്ത്​ ഗെയിംസിൽ ഇന്ത്യക്ക്​ വേണ്ടി സ്വർണം നേടിയ മാണിക ബത്രിയെയാണ്​ മോദി രണ്ടാമതായി ചലഞ്ചിന്​ ക്ഷണിച്ചത്​.

Tags:    
News Summary - PM Modi nominates Kumaraswamy for fitness challenge-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.