Posted On
date_range Updated On
date_range മണിപ്പൂരിനേക്കാൾ മോദിക്ക് താൽപര്യം ഇസ്രായേലിനോട് -രാഹുൽ ഗാന്ധി
ഐസ്വാൾ: മണിപ്പൂരിനേക്കാൾ ഇസ്രായേലിനോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമെന്ന് രാഹുൽ ഗാന്ധി. മണിപ്പൂരിനെ ബി.ജെ.പി നശിപ്പിച്ചെന്നും രാഹുൽ പറഞ്ഞു. മിസോറമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയിൽ കലാപം തുടങ്ങിയിട്ടും ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് നാണക്കേടുണ്ടാക്കുന്നു. ഇന്ത്യ എന്ന ആശയംതന്നെ ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചമർത്തൽ നടക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. മണിപ്പൂരിൽ നടന്നത് ഇന്ത്യ എന്ന ആശയത്തിനെതിരായ ആക്രമണമാണ്.
ജൂണിൽ മണിപ്പൂർ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾതന്നെ ഞെട്ടിച്ചു. ജനങ്ങൾ കൊല്ലപ്പെടുകയും സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾവരെ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി അവിടേക്ക് പോകുന്നത് പ്രധാനമായി കാണുന്നില്ല -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.