ഗാന്ധിനഗറിലെത്തി അമ്മയെ കണ്ട് മോദി; കൂടിക്കാഴ്ച അടൽ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ

ന്യൂഡൽഹി: ഗാന്ധിനഗറിലെ റായ്സാനയിലെ വീട്ടിലെത്തി അമ്മയെ ഹിരാബെൻ മോദിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടൽ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മോദി അമ്മയെ കാണാനെത്തിയത് കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. അഹമ്മദാബാദിലെ ഖാദി ഉത്സവത്തിൽ പ​ങ്കെടുത്തതിന് ശേഷമായിരുന്നു മോദി വീട്ടിലെത്തിയതെന്ന് സഹോദരൻ പങ്കജ് മോദി പറഞ്ഞു.

ഇതിന് മുമ്പ് ജൂൺ 18നാണ് മോദി അമ്മയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയുടെ 100ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ സംബന്ധിച്ച് ബ്ലോഗിലും മോദി കുറിപ്പെഴുതിയിരുന്നു. ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി നിരവധി പരിപാടികളിൽ പ​ങ്കെടുത്തിരുന്നു.

അടൽ ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിന് പുറമേ അഹമ്മദാബാദിൽ നടക്കുന്ന ഖാദി ഉത്സവത്തിലും മോദി പ​ങ്കെടുത്തിരുന്നു. അടൽ പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഗുജറാത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തെക്കുറിച്ചും മോദി പരാമർശിച്ചിരുന്നു.

Tags:    
News Summary - PM Modi meets his mother after inaugurating 'Atal Bridge' in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.