representational image

യു.എസ് സന്ദർശനത്തിന് പ്രധാനമന്ത്രി യാത്ര തിരിച്ചു

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണ പ്രകാരമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ജൂൺ 21 മുതൽ 23 വരെയാണ്.

21ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര യോഗ ദിനാചരണത്തിൽ മോദി പങ്കെടുക്കും. തുടർന്ന് വാഷിങ്ടണിലേക്ക് പോകും.

ജൂൺ 22ന് മോദിയും ബൈഡനും ഉന്നതതല കൂടിക്കാഴ്ച നടത്തും. തുടർന്ന് ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ മോദി പങ്കെടുക്കും. 22ന് യു.എസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

23ന് ഉച്ചവിരുന്നിൽ മോദിയും വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ എന്നിവർ പങ്കെടുക്കും. ഉന്നത സി.ഇ.ഒമാർ, പ്രഫഷണലുകൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് ഈജിപ്തിലെ കെയ്റോയിലേക്ക് പ്രധാനമന്ത്രി പോകും. 24, 25 തീയതികളിലാണ് ഈജിപ്ത് സന്ദർശനം.

മോദി മുമ്പ് ആറു തവണ അമേരിക്ക സന്ദർശിച്ചിരുന്നു. രണ്ടാം തവണയാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

Tags:    
News Summary - PM Modi leaves for his first State visit to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.