കോയമ്പത്തൂർ: തമിഴ് ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി ബഹുമാനിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കും. തമിഴ്നാടിന് അവർ അർഹിക്കുന്ന പുതിയ സർക്കാറിനെ നൽകുമെന്നും രാഹുൽ പറഞ്ഞു.
ഒരു ഭാഷ, ഒരു സംസ്കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ് ഭാഷയോടും സംസ്കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്കാരവും ജനങ്ങളും മോശമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ടെന്ന് രാഹുൽ ഓർമിപ്പിച്ചു. കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുേമ്പാഴാണ് രാഹുലിന്‍റെ പരാമർശം.
ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. നിർമാണം, വ്യവസായവൽക്കരണം, തൊഴിൽ തുടങ്ങിയവയെല്ലാം ഇന്ത്യക്ക് ആവശ്യമാണ്. ഇതിലെല്ലാം തമിഴ്നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്നാട്ടിലെ കർഷകരും ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.
മോദി ഇന്ത്യയിലെ മൂന്നോ നാലോ വ്യവസായികളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യൻ ജനതക്ക് അവകാശപ്പെട്ടതെല്ലാം മോദി അവർക്ക് വിൽക്കുകയാണ്. പുതിയ കാർഷിക നിയമങ്ങളിലൂടെ കർഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.