'എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരുമായിരിക്കട്ടെ', നബിദിനാശംസകൾ നേർന്ന് മോദി

ന്യൂഡൽഹി: നബിദിനം എല്ലായിടത്തും അനുകമ്പയും സാഹോദര്യവും വർധിപ്പിക്കുമെന്ന് പ്രതീക്ഷക്കുന്നെന്നും എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തിൽ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ചും ഇന്ത്യയിലെയും വിദേശത്തെയും മുസ്‌ലിം സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു' മോദി ട്വിറ്ററിൽ കുറിച്ചു.

പ്രസിഡന്‍റ് റാം നാഥ് കോവിന്ദും ആശംസകൾ ആശംസകൾ നേർന്നു. 'പ്രവാചകന്‍റെ ശിക്ഷണം പിന്തുടർന്ന് സമൂഹത്തിന്‍റെ ക്ഷേമത്തിനും രാജ്യത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാം' അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    
News Summary - PM Modi extends wishes on Milad-un-Nabii

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.