മോദിയുടെ ബിരുദം: ഡൽഹി സർവകലാശാലക്ക് മൂന്നാഴ്ച സമയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച ഹരജികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഹരജികൾക്ക് മറുപടി സമർപ്പിക്കാൻ ഡൽഹി സർവകലാശാലക്ക് മൂന്ന് ആഴ്ചത്തെ സമയം ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു.

വിവരാവകാശ നിയമ പ്രകാരം ബിരുദ സർട്ടിഫിക്കറ്റി​ലെ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്, നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് 2016ലെ കേന്ദ്ര വിവരാവകാശ കമീഷന്‍റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, ആംആദ്മി നേതാവ് സഞ്ജയ് സിങ്, അഭിഭാഷകനായ മുഹമ്മദ് ഇർഷാദ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

പ്രധാനമന്ത്രി പൊതുപദവി വഹിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് അർഥമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. മോദി ബിരുദം നേടി എന്നു പറയപ്പെടുന്ന വർഷത്തിൽ ബി.എ പാസായ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിടാൻ ആയിരുന്നു കേന്ദ്ര വിവരാവകാശ കമീഷൻ ഡൽഹി സർവകലാശാലക്ക് നൽകിയ നിർദേശം.

Tags:    
News Summary - PM Modi degree row: Delhi High Court flags delay in filing appeals on disclosure of PMs degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.