ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾ നൽകി ആദരിച്ച് ഫിജിയും പാപ്വ ന്യൂ ഗിനിയും. മൂന്നാമത് ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളും മോദിയെ ഉന്നത ബഹുമതി നൽകി ആദരിച്ചത്. ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബൂക്കയാണ് മോദിക്ക് കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി പുരസ്കാരം സമ്മാനിച്ചത്. ഫിജി പൗരൻമാർ അല്ലാത്തവർക്ക് അപൂർവമായി മാത്രം സമ്മാനിക്കുന്ന പുരസ്കാരമാണിത്.
പാപ്വ ന്യൂ ഗിനിയിലും മോദിക്ക് വൻ വരവേൽപാണ് ലഭിച്ചത്. മോദിയുടെ കാൽ തൊട്ട് വന്ദിച്ചാണ് പാപ്വ ന്യൂ ഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ സ്വീകരിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നൽകുന്ന പതിവില്ലെങ്കിലും അതിന് വിപരീതമായി എല്ലാ ആചാരങ്ങളോടും കൂടിയ വരവേൽപ്പാണ് പാപ്വ ന്യൂ ഗിനിയിൽ പ്രധാനമന്ത്രിക്ക് ലഭിച്ചത്.
കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗൊഹു’ എന്ന പുരസ്കാരം നൽകി മോദിയെ ആദരിക്കുകയും ചെയ്തു. സ്വന്തം പൗരൻമാരല്ലാത്ത ചുരുക്കം ചിലർക്ക് മാത്രമേ പാപ്വ ന്യൂ ഗിനി ഈ പുരസ്കാരം നൽകിയിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.