പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്​സിൻ സ്വീകരിക്കും

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ വിതരണത്തിന്‍റെ രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എല്ലാ മുഖ്യമന്ത്രിമാരും വാക്​സിൻ സ്വീകരിക്കും.

രണ്ടാംഘട്ടത്തിൽ 50 വയസിന്​ മുകളിൽ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവർക്കുമാണ്​ വാക്​സിൻ നൽകുകയെന്ന്​ ​ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടൊപ്പം 50 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും വാക്​സിൻ നൽകും.

രാജ്യത്ത്​ ജനുവരി 16നാണ്​ വാക്​സിൻ വിതരണം ആര​ംഭിച്ചത്​. സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ കോവിഷീൽഡ്​, ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ എന്നിവക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയത്​. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പോരാളികൾ എന്നിവർക്കാണ്​ വാക്​സിൻ നൽകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.